Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Party Leaders

ത​ളി​പ്പ​റ​മ്പി​ലെ തോ​ൽ​വി; നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും തെ​റി​ച്ചു

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ തോ​ൽ​വി​യി​ൽ നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി സി​പി​എം. കീ​ഴാ​റ്റൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​പി.പ്ര​കാ​ശ​ൻ, കൂ​വേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഷൈ​ജു ചാ​ല​പ്പു​റ​ത്ത് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പ്ര​കാ​ശ​നെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​പ്പോ​ൾ ഷൈ​ജു​വി​നെ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി. ത​ളി​പ്പ​റ​മ്പി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ, ജ​യിം​സ് മാ​ത്യു എ​ന്നി​വ​രെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് കെ.​പി. പ്ര​കാ​ശ​ൻ ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റ് ഇ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് പാ​ർ​ട്ടി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ തെ​റ്റു​കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​രും പാ​ർ​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ചെ​ന്നും അ​തി​നാ​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും സി​പി​എം ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up